Saturday, 15 October 2016

Oru Murai Vanthu Parthaya - Arikil Pathiye song lyrics in Malayalam



അരികില്‍ പതിയെ ഇടനെഞ്ചില്‍ ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും നീയെന്നില്‍ ഈണം...

മഴയേ.. (മഴയേ).. ഇളവെയിലേ....
എന്‍ കനവില്‍...(കനവില്‍).. അവളറിയാ..തെ...

തളിരണിയും പുലരികളില്‍ മഞ്ഞിന്‍ തൂവല്‍ വീശി
മെല്ലേ.. (മെല്ലേ..) ഞാന്‍..മെല്ലേ.....
മെല്ലേ.....ആ...ആ...ആ.....
ആ...ആ...ആ.....

പുതുമഴയെ നീ  പുണരും പൂവിന്‍ മൗ..നം
ഇതള്‍ വിരിയും ഈ രാവിന്‍ നിറമോ..ഹം

മനമറിയാതെ തിരയുകയോ.. നീ എന്‍റെ ഉള്ളം..
നിന്നില്‍ ഞാന്‍ മൗനമായ് അലിയും അനുരാഗം...

നിന്‍ മെയ്തൊട്ടു പൂമേട തോറും കാറ്റായ്  നീളേ...
നിന്നോടൊന്നു ചേരാന്‍ തുടിക്കും മോ..ഹം...

മഴയേ... (മഴയേ).....
പൂ...മഴയേ....

അരികില്‍ പതിയെ ഇടനെഞ്ചില്‍ ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും നീയെന്നില്‍ ഈണം...

ഓ..ഹോ...ഓ... ഓ ..
ഓ.....ഓ...ഓ...

ഓ.....ഓ...ഓ...ഓ...

ഓ.........

രാവിൽ പൊന്‍ കനവായ്
ചാരെയോടിയണയുന്നൂ ....
നേരില്‍ നീ വരവാ...യാലെന്നില്‍ പൂക്കാലം....

നീയും ഞാനുമെന്നും..
മറുതീരങ്ങള്‍ തേടി...
ഒന്നായ് ചേര്‍ന്ന് പാറും...
തേ..ന്‍കിളികള്‍...

നിന്നെ ഞാന്‍ ഏകയായ്..തേടുമീ..സന്ധ്യയില്‍...
നിന്നിലേക്കെത്തുവാന്‍  മോ..ഹമോടെ...

അരികില്‍ പതിയെ ഇടനെഞ്ചില്‍ ആരോ മൂളും രാഗം...
മിഴികള്‍ മൊഴിയും മധുരം കിനിയും നീയെന്നില്‍ ഈണം...

മഴയേ.. (മഴയേ).. ഇളവെയിലേ....
എന്‍ കനവില്‍...(കനവില്‍).. അവളറിയാതെ...

തളിരണിയും പുലരികളില്‍...
മഞ്ഞിന്‍ തൂവല്‍ വീശി
മെല്ലേ.. (മെല്ലേ..)
ഞാന്‍ മെല്ലെ.....
മെല്ലേ.....ആ...ആ.....ആ.....


No comments:

Post a Comment